തണ്ണിശേരിയില്‍ ആംബുലന്‍സ‌് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം: മരിച്ചവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

നെന്മാറ> പാലക്കാട‌് – കൊടുവായൂര്‍ റൂട്ടില്‍ തണ്ണിശേരിയില്‍ ആംബുലന്‍സ‌് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ജൂണ്‍ ഒമ്ബതിന‌് ഞായറാഴ‌്ചയാണ‌് അപകടം നടന്നത‌്. അപകടത്തില്‍ മരിച്ച അയിലൂര്‍ തലവെട്ടാംപാറ പുഴയ‌്ക്കല്‍ ശിവദാസന്റെ മകന്‍ വൈശാഖ‌്, രവിയുടെ മകന്‍ നിഖില്‍, തോണിപ്പാടത്ത‌് കുട്ടന്റെ മകന്‍ ശിവന്‍ എന്നിവരുടെ വീടുകളാണ‌് മുഖ്യമന്ത്രി സന്ദര്‍ശിച്ചത‌്.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം വി ചെന്താമരാക്ഷന്‍, കെ ബാബു എംഎല്‍എ, ഏരിയ സെക്രട്ടറി കെ രമാധരന്‍, ലോക്കല്‍ സെക്രട്ടറി കെ കണ്ണനുണ്ണി, അയിലൂര്‍ പഞ്ചായത്ത‌് പ്രസിഡന്റ് കെ സുകുമാരന്‍ തുടങ്ങിയവരും ഒപ്പമുണ്ടായി.കൊല്ലങ്കോട് തണ്ണിശേരിയില്‍ വാഹനാപകടത്തില്‍ മരിച്ച അയിലൂരിലെ വൈശാഖ് , നിഖില്‍ , ശിവദാസ് എന്നിവരുടെ വീടുകളിലെത്തി മന്ത്രി എ കെ ബാലന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു . കെ ബാബു എം എല്‍ എ, ഏരിയ സെക്രട്ടറി കെ രമാധരന്‍, ലോക്കല്‍ സെക്രട്ടറി കെ കണ്ണനുണ്ണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ സുകുമാരന്‍ എന്നിവരും ഉണ്ടായിരുന്നു.

സാത്തൂര്‍ ബസ്സപകടത്തില്‍ മരിച്ച കണ്ണങ്കോട് തങ്കമണി , സരോജിനി , പെട്ട എന്നിവരുടെ വീടുകളിലെത്തി മന്ത്രി എ കെ ബാലന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു . കെ ബാബു എം എല്‍ എ, സിപിഐ എം ഏരിയ സെക്രട്ടറി കെ രമാധരന്‍, ഏരിയ കമ്മിറ്റി അംഗം പി വി രാമകൃഷ്ണന്‍, കൊടുവായൂര്‍ ലോക്കല്‍ സെക്രട്ടറി എം രാജന്‍ , എത്തനൂര്‍ ലോക്കല്‍ സെക്രട്ടറി കെ കുട്ടുമണി, പഞ്ചായത്ത് പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

