
കൊച്ചി: എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ നവാസിനെ കാണ്മാനില്ല. ഇതു സംബന്ധിച്ചു ഭാര്യ തേവര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. വ്യാഴാഴ്ച പുലര്‍ച്ച മുതല്‍ നവാസിനെ കാണാനില്ലെന്നാണു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു.
ഒരു മേലുദ്യോഗസ്ഥനുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണു നവാസിനെ കാണാതായതെന്നാണു വിവരം. സെന്‍ട്രല്‍ സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഒൗദ്യോഗിക ചുമതലകള്‍ നവാസ് ഒഴിഞ്ഞതായും സൂചനയുണ്ട്. ഒൗദ്യോഗിക സിംകാര്‍ഡും വയര്‍ലസ് സെറ്റും സെന്‍ട്രല്‍ സ്റ്റേഷനില്‍ ബുധനാഴ്ച രാത്രി തന്നെ നവാസ് തിരിച്ചേല്പിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ നാലിനാണ് നവാസ് തേവരയിലെ ക്വാര്‍ട്ടേഴ്സില്‍ എത്തുന്നത്. ഇതിനുശേഷം പുറത്തുപോയ നവാസ് തിരികെ എത്തിയിട്ടില്ലെന്നു പരാതിയില്‍ പറയുന്നു.

