KOYILANDY DIARY.COM

The Perfect News Portal

വ്യാജ ബിരുദധാരികളെ സംരക്ഷിക്കൽ: മാതൃഭൂമി ഓഫീസിലേക്ക് ബഹുജനമാർച്ച്

കൊയിലാണ്ടി: വ്യാജ വെബ് സൈറ്റ് സർവകലാശാലകളെയും വ്യാജ ഡോക്ടറൽ ബിരുദധാരികളെയും സംരക്ഷിക്കുന്ന സമീപനത്തിൽ നിന്ന് മാതൃഭൂമി പിൻവാങ്ങണമെന്ന് വ്യാജ സർവ്വകലാശാല വിരുദ്ധ സമിതി ആവശ്യപ്പെട്ടു. മലയാളിയുടെ ബൗദ്ധികതയെ ആധുനികവൽക്കരിച്ച പാരമ്പര്യമുള്ള പത്രമാണ് മാതൃഭൂമി. കെ.പി കേശവമേനോൻ അടക്കമുള്ള പത്രാധിപൻമാർ വളർത്തിക്കൊണ്ട് വന്ന ജ്ഞാനാന്വേഷണ മാനവിക പൈതൃകമാണ് നവോത്ഥാന കേരളത്തെ രൂപപ്പെടുത്തുന്നതില് വലിയ പങ്കുവഹിച്ചിട്ടുള്ളത്.
യൂണിവേഴ്സിറ്റി ഓഫ് ഏഷ്യവ്യാജ വെബ് സൈറ്റ് മാത്രമാണെന്ന് ഞങ്ങൾ ആദ്യം അറിയിച്ചത് മാതൃഭൂമിയെയായിരുന്നു. മന:ശാസത്ര കൗൺസിലിങ്ങിൽ ഡോക്ട്രേറ്റ് നേടിയെന്ന വാർത്ത മാതൃഭൂമിയിൽ വന്നപ്പോൾ തന്നെ ഈ സർവകലാശാലയെക്കുറിച്ച് അന്വേഷണം നടത്തുകയും അത് വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഈ വിഷയം തിരുത്തണമെന്ന് മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയടക്കമുള്ള സാംസ്കാരിക പ്രവർത്തകർ മാതൃഭൂമിയുടെ ശ്രദ്ധയിൽപ്പെടുത്തി. മാതൃഭൂമിയിൽ ഈ ആവശ്യവുമായി ഗവേഷകർ കയറി ഇറങ്ങി. എന്നാൽ മാതൃഭൂമി തിരുത്താൻ തയ്യാറായില്ല.
തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ  കൊയിലാണ്ടിയിൽ പന്തലായനി BPO ക്കെതിരെ വൻ ബഹുജനരോഷമുയരുകയും പ്രവേശനോത്സവത്തിൽ പ്രതിഷേധമുണ്ടാകുകയും ചെയ്തു.  SFI യും. DYFI യും പ്രസ്താവനയിറക്കി സമരവുമായി മുന്നോട്ട് വന്നു.  MSF ന്റെ നേതൃത്വത്തില് ബി.ആര്.സി.യിലേക്ക് മാർച്ച് നടത്തി. പക്ഷെ ഇതൊന്നും മാതൃഭൂമിക്ക് വാർത്തയായില്ല.  ഇപ്പോള് മാതൃഭൂമി വ്യാജബിരുദധാരിയുടെ വക്കാലത്തുമായി വന്നിരിക്കുകയാണ്.
മാതൃഭൂമി അതിന്റെ സാമൂഹ്യ ഉത്തരവാധിത്വമാണ് ഇതിലൂടെ ബലികഴിച്ചത്. മാതൃഭൂമിയുടെ നിലപാട് തിരുത്തണ മെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി കൊയിലാണ്ടി ഓഫീസിലേക്ക് വ്യാജ സർവകലാശാല വിരുദ്ധ സമിതി ബഹുജന മാർച്ച് അടക്കമുള്ള സമരത്തിലേക്ക് കടക്കാന് തീരുമാനിച്ചിരിക്കുകയാണ്. സമരത്തിന് എല്ലാവരുടെയും പിൻതുണ ഉണ്ടാവണമെന്ന് വ്യാജ സർവ്വകലാശാല വിരുദ്ധ സമിതി അഭ്യർത്ഥിച്ചിരിക്കുന്നു.
Share news

Leave a Reply

Your email address will not be published. Required fields are marked *