KOYILANDY DIARY.COM

The Perfect News Portal

വ്യോമസേന വിമാനം കാണാതാകുമ്ബോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിലുണ്ടായിരുന്നത് പൈലറ്റിന്റെ ഭാര്യ

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കാണാതായ എഎന്‍ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തെരച്ചില്‍ നടത്തി. ഐഎസ്‌ആര്‍ഒ ഉപഗ്രഹത്തിന്‍റെ സഹായവും തേടിയിട്ടുണ്ട്. കാണാതാവുന്ന സമയത്ത് വിമാനത്തിന്റെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഉണ്ടായിരുന്നത് പൈലറ്റ് ആശിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12.25ന് അരുണാചല്‍ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി പറന്നുയര്‍ന്ന വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുണ്ടായിരുന്ന ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒരു ഒരുമണിക്കൂര്‍ കഴിഞ്ഞ് വിവരമറിയിക്കാന്‍ തങ്ങള്‍ക്ക് സന്ധ്യയുടെ ഫോണ്‍ വിളി വന്നെന്ന് ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീര്‍ സിങ് പറഞ്ഞു.

അടിയന്തിരമായി വിമാനം എവിടെയെങ്കിലും ലാന്റ് ചെയ്തുകാണുമെന്ന് കരുതി. അങ്ങനെ സംഭവിച്ചുവെങ്കില്‍ വിമാനത്തിലെ ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും ഉദയ് വീര്‍ പറഞ്ഞു.

Advertisements

വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേര്‍ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. മഴ തുടരുന്നത് തെരച്ചില്‍ ദുഷ്ക്കരമാക്കുകയാണ്. അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മചുകയിലേക്കുള്ള യാത്രമധ്യേ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കാണാതായത്. ഇതേസമയം വിമാനം പരിഷ്ക്കരിക്കാത്തതിനാല്‍ എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണ്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല എന്നും അതിനാലാണ് വിമാനം കണ്ടെത്താന്‍ വൈകുന്നതെന്നും വിദഗ്ധര്‍ വിമര്‍ശനമുന്നയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *