കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

കൊയിലാണ്ടി > വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കൊയിലാണ്ടിയുടെ വിവധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. പോത്തന് തയ്യില്‍
ശങ്കരന്റെ വീട്, കിഴക്കേ പറമ്പില്‍ ഷിനോജിന്റെ വീട്, കിഴക്കേ പറമ്പില്‍ കുഞ്ഞക്കേളപ്പന്റെ വീട്, ഞാണം പൊയില്‍ കേശവന്റെ വീട്, വാഴയില്‍ പ്രദീപന്റെ വീട്, നെല്ലൂട്ട് കണ്ടി ശാരദ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. കൂടാതെ ചെങ്ങോട്ട് കാവ് ടൗണില്‍ തെങ്ങ് മുറിഞ്ഞ് വീണ് നാല് കടകള്‍ക്കും നാശം സംഭവിച്ചു. നാശനഷ്ടം സംഭവിച്ച വീടുകള്‍ കെ.ദാസന് എം.എല്‍.എ സന്ദര്‍ശിച്ചു.
