KOYILANDY DIARY.COM

The Perfect News Portal

ഹ്യുമാനിറ്റീസ് 2019 അക്കാദമിക് ശിൽപശാല സംഘടിപ്പിച്ചു

 കൊയിലാണ്ടി: മാനവിക വിഷയങ്ങളുടെ പഠനത്തിലൂടെ ഉന്നത തൊഴിൽ മേഖലകളിൽ എത്താൻ കഴിയുമെന്നും പുതിയ കാലത്ത് ഹയർ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയിൽ മിടുക്കരായ വിദ്യാർത്ഥികൾ അത്തരം വിഷയങ്ങൾ തെരഞ്ഞെടുക്കുന്ന പ്രവണത വർധിച്ചിട്ടുണ്ടെന്നും എഴുത്തുകാരൻ സോമൻ കടലൂർ. പ്രഗത്ഭരായ അധ്യാപകരും അച്ചടക്ക മുള്ള കലാലയാന്തരീക്ഷവുമാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനെ നിലവാരം ഉയർത്തുക. അല്ലാതെ വലിയ മതിലും കെട്ടിടങ്ങളുമല്ല.- അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ “ഹ്യുമാനിറ്റീസ് 2019” അക്കാദമിക് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തനം സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമാണ്. നിക്ഷ്പക്ഷമല്ല, സത്യത്തിന്റെ പക്ഷം ചേർന്നുള്ള മാധ്യമ പ്രവർത്തനമാണ് നടത്തേണ്ടതെന്ന് ഏഷ്യാനെറ്റ് ന്യൂസ് കോ ഓർഡിനേറ്റിംഗ് എഡിറ്റർ ഷാജഹാൻ കാളിയത്ത് പറഞ്ഞു. ടെലിവിഷൻ ജേർണലിസം എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പി ടി എ പ്രസിഡണ്ട് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. എ സുബാഷ് കുമാർ, മീഡിയ ക്ലബ്ബ് കോ ഓർഡിനേറ്റർ സാജിദ് അഹമ്മദ്, കെ എ അഫ്സൽ, ടി എം ഷീബ, ബി എൻ ആദിത്യ എന്നിവർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ സിനിമയും, ഇംഗ്ലീഷ് പ്രാവീണ്യം, മലയാളവും മലയാളിയും തുടങ്ങിയ വിഷയങ്ങളിൽ വി പി സതീശൻ, കെ ടി ദിനേശൻ, എം പി അനസ് എന്നിവർ ക്ലാസെടുക്കും.

 

Share news

Leave a Reply

Your email address will not be published. Required fields are marked *