തണൽ മരം മുറിഞ്ഞ് വീണ് ഓടികൊണ്ടിരുന്ന സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ തണൽ മരം മുറിഞ്ഞ് വീണ് ഓടികൊണ്ടിരുന്ന സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. പള്ളിക്കൽ സ്വദേശി മുഹമ്മദലിക്കാണ് (45) പരിക്കേറ്റത്. ഇന്നു പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. പത്രവിതരണത്തിനായി പോവുകയായിരുനവർ നാട്ടുകാരെ വിളിച്ചു കൂട്ടി മുഹമ്മദലിയെ മരച്ചില്ലകൾക്കിടയിൽ നിന്നും പുറത്തെടുത്ത് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. കാലിന്റ എല്ല് ഒടിഞ്ഞ നിലയിലാണ് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
