സ്‌കൂള്‍ തുറക്കല്‍ 6 ലേക്ക് മാറ്റണമെന്ന് ചെന്നിത്തല

തിരുവനന്തപുരം> മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
നാല് ,അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കള്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്‍കി

