വ്യാജ ഡോക്ടറേറ്റ് എസ്.പി.ക്ക് പരാതി നൽകുന്നു

കൊയിലാണ്ടി: വ്യാജ ഡോക്ടറേറ്റ് വാങ്ങി ഡോക്ടറേറ്റ് പദവി ദുരുപയോഗം ചെയ്യുന്നതിനെതിരെ കൊയിലാണ്ടിയിൽ രൂപീകരിച്ച കൂട്ടായ്മ കോഴിക്കോട് റുറൽ എസ്.പി.ക്ക് പരാതി നൽകാൻ തയ്യാറെടുക്കുന്നു. ഫെയ്ക് ഡി.ലിറ്റുകൾ ലഭിച്ച വരെ കുറിച്ചും, ഇതിന്റെ ഉറവിടത്തെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകുകയെന്ന് ഇതിനെതിരെ രൂപീകരിച്ച കുട്ടായ്മയുടെ വക്താക്കൾ പറഞ്ഞു. കൂടാതെ തെളിവുകൾ നിരത്തി വിശദമായ വാർത്താ സമ്മേളനവും വിളിച്ചു ചേർക്കുമെന്നും ഇവർ സൂചിപ്പിച്ചു.
ഒരു വിഷയത്തിൽ 6 വർഷത്തിൽ കുറയാത്ത പഠന വൈഭവം നേടിയ വ്യക്തികളെയാണ് സാധാരണ ഇത്തരത്തിൽ ഡോക്ടറേറ്റ് നൽകി ആദരിക്കുന്നത്. ഇത്തരത്തിൽ കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇതുവരെയായി 15 പേർക്ക് മാത്രമാണ് പദവി ലഭിച്ചിട്ടുള്ളത്.

സമീപകാലത്ത് കൊയിലാണ്ടിയിൽ നിരവധിപേർ ഇത്തരത്തിൽ അംഗീകാരം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും ഇവർ സൂചിപ്പിച്ചു. അദ്ധ്യാപക സംഘടനകളുടെ നിരവധി നേതാക്കൾ പണം കൊടുത്ത് ഡീലിറ്റ് വാങ്ങിയതായാണ് വിവരം.

