ട്രെയിനില്‍ നിന്ന് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞ് യുവാവിന് പരിക്ക്

കൊല്ലം; ട്രെയിനില്‍ നിന്നു ബീയര്‍ കുപ്പി വലിച്ചെറിഞ്ഞത് യുവാവിന്റെ തലയ്ക്ക് പരിക്ക്. തലപൊട്ടി ചോരയൊലിച്ച യുവാവിനെ വഴിയാത്രക്കാരന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരവൂര്‍ നെടുങ്ങോലം സ്വദേശി ആര്.എസ്.ഗോപകുമാറിനാണു (36) പരുക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചിനു ചെമ്മാന്‍മുക്ക് മേല്‍പാലത്തിനു സമീപമായിരുന്നു സംഭവം.തിരുവനന്തപുരം വെരാവല്‍ എക്സ്പ്രസില്‍ നിന്നാണു യാത്രക്കാരിലാരോ കുപ്പി എറിഞ്ഞത്.
കൂലിപ്പണിക്കാരനായ ഗോപകുമാര്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങാന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്കു ട്രാക്കിനു സമീപത്തു കൂടി പോകുമ്ബോള്‍ ഇതുവഴി കടന്നു പോയ ട്രെയിനില്‍ നിന്ന് ഏറുവന്നത്. 2 കുപ്പികളാണ് എറിഞ്ഞതെന്നും ആദ്യത്തെ കുപ്പി ചെവിയുടെ സമീപത്തു കൂടി പോയതിനു തൊട്ടുപിന്നാലെ എത്തിയ രണ്ടാമത്തെ കുപ്പിയാണു തലയില്‍ കൊണ്ടു പൊട്ടിയതെന്നും ഗോപകുമാര്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാരന് ഇദ്ദേഹത്തെ ഉടന്‍ റെയില്‍വേ സ്റ്റേഷനിലെ സ്വകാര്യ ആശുപത്രി കൗണ്ടറില്‍ എത്തിച്ചു.

പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപകുമാറിനു തലയില്‍ 2 തുന്നലുകള്‍ ഇട്ടു. മുന്‍പു പലതവണ കൊല്ലം സ്റ്റേഷന് പരിധിയില്‍ ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ യുവതിയടക്കമുള്ള യാത്രക്കാര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു ട്രെയിനിനു നേരെ കല്ലെറിഞ്ഞ അഞ്ചാലുംമൂട് സ്വദേശിയെ ആര്‍പിഎഫ് പിടികൂടുകയും ചെയ്തു.

