വാഹനാപകടക്കേസ്: സല്മാന് ഖാനെ വെറുതെ വിട്ടു; ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി

മുംബൈ• 2002ലെ മുംബൈ വാഹനാപകടക്കേസില്‍ ചലച്ചിത്രതാരം സല്മാന് ഖാന്റെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസില്‍ സല്മാന് ഖാന് കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. കഴിഞ്ഞ മേയില്‍ കേസ് പരിഗണിച്ച സെഷന്‍സ് കോടതി സല്മാന് ഖാന് അഞ്ചുവര്‍ഷം തടവാണ് വിധിച്ചിരുന്നത്. ഇതിനെതിരയാണ് സല്മാന് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
