തോട്ടപ്പടിയില്‍ 125 കിലോ ജലാറ്റിന്‍ സ്റ്റിക്കുമായി യുവാവ് പിടിയില്‍

തൃശൂര്‍: മണ്ണുത്തിക്കു സമീപം തോട്ടപ്പടിയില്‍ 125 കിലോ ജലാറ്റിന്‍ സ്റ്റിക്കുമായി യുവാവ് പിടിയില്‍. ചാലക്കുടി സ്വദേശി രതീഷ് ആണ് ഹൈവേ പോലീസിന്റെ പിടിയിലായത്. രാവിലെ പൊലീസ് പരിശോധനക്കിടയിലാണ് ലൈസന്‍സ് ഇല്ലാത്ത ജലാറ്റിന്‍ സ്റ്റിക്ക് പിടികൂടിയത്.
വെള്ള സ്വിഫ്റ്റ് കാറില്‍ അഞ്ച് ചാക്കുകളില്‍ ആയി 997 സ്റ്റിക്കുകള്‍ ഉണ്ടായിരുന്നു. ഒരെണ്ണം 124 ഗ്രാം ഭാരം ഉണ്ട്. വടക്കഞ്ചേരിയില്‍ നിന്നും ചലക്കുടയിലേക്കു കടത്തുന്നതിനിടെയാണ് രതീഷ് പിടിയിലായത്.

കിണര്‍ പൊളിക്കാന്‍ ആണ് ഇവ കൊണ്ട് പോയത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.എന്നാല്‍ ലൈസന്‍സോ, മറ്റു രേഖകളോ ഹാജരാക്കാന്‍ ആയില്ല. സംഭവത്തില്‍ മണ്ണുത്തി പോലീസ് കേസ് എടുത്തു.

ജലാറ്റിന്‍ സ്റ്റിക്കുകളുടെ ഉറവിടം പൊലീസ് പരിശോധിക്കുകയാണ്. ചൂട് കൂടിയാല്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത ഉള്ളതിനാല്‍ പിടിച്ചെടുത്ത സ്റ്റിക്കുകള്‍ സമീപത്തെ ക്വാറിയിലേക്ക് മാറ്റി. ഇവ വിദഗ്ധരെ എത്തിച്ച് നിര്‍വീര്യമാക്കും.

