KOYILANDY DIARY.COM

The Perfect News Portal

ബൈക്ക് മോഷണം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പിടിയില്‍

കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിച്ചതിന് രണ്ട് സ്‌കൂള്‍വിദ്യാര്‍ഥികളെ ടൗണ്‍ സി.ഐ. ടി.കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. നഗരത്തില്‍ ബൈക്ക് മോഷണം പതിവായതിനെത്തുടര്‍ന്ന് സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ. ബാബുവിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടെ കല്ലായി കളക്ടേഴ്‌സ് റോഡില്‍വെച്ചാണ് ഇവര്‍ പിടിയിലായത്.

Share news