ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാമ്പിലേക്ക് രണ്ട് മലയാളി താരങ്ങള്‍ കൂടി

ഡല്‍ഹി: തായ്‌ലന്‍ഡില്‍ നടക്കുന്ന കിങ്സ് കപ്പിനായുള്ള 37 അംഗ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാംപില്‍ മലയാളികളായ ജോബി ജസ്റ്റിനും സഹല്‍ അബ്ദുല്‍ സമദും ഇടം നേടി. പുതിയ പരിശീലകനായ ഇഗോര്‍ സ്റ്റിമാച്ചിനു കീഴില്‍ ആദ്യ മത്സരത്തിനാണു ടീം തയാറെടുക്കുന്നത്. പ്രമുഖതാരങ്ങളെയെല്ലാം.
ഉള്‍പ്പെടുത്തിയ ക്യാംപില്‍ ഐഎസ്‌എല്ലില്‍ തിളങ്ങിയ മൈക്കിള്‍ സൂസൈരാജ്, അണ്ടര്‍ 17 ലോകകപ്പിലെ ശ്രദ്ധേയ താരം കോമല്‍ തട്ടാല്‍ എന്നിവരുമുണ്ട്. പരുക്കിനെ തുടര്‍ന്ന് മലയാളി താരം ആഷിഖ് കുരുണിയന്‍ ക്യാംപില്‍ ഉള്‍പ്പെട്ടിട്ടില്ല.ജെജെയാണു പരുക്കുമൂലം പുറത്തിരിക്കുന്ന പ്രമുഖ താരം. 20 മുതല്‍ ന്യൂഡല്‍ഹിയിലാണു ക്യാംപ്. ജൂണ്‍ 5 മുതല്‍ 8 വരെ തായ്‌ലന്‍ഡിലാണു കിങ്സ് കപ്പ്.

