തൃശൂരില്‍ അയ്യപ്പ ഭക്തരുടെ വാഹനത്തിന് നേരെ ആക്രമണം

തൃശൂര്‍: തൃശൂരില്‍ അയ്യപ്പ ഭക്തരുടെ വാഹനത്തിന് നേരെ ആക്രമണം. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് വരികയായിരുന്ന അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് അക്രമം. ബസിന്റെ ചില്ല് അക്രമത്തില്‍ തകര്‍ന്നു.ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഒരുമനയൂര്‍ മൂന്നാം കല്ലിലായിരുന്നു സംഭവം. കാറിലെത്തിയ മൂന്നംഗ സംഘം ഉടനെ കാറില്‍ കയറി രക്ഷപ്പെട്ടതായും പറയുന്നു. വാഹനം ഏങ്ങണ്ടിയൂര്‍ സ്വദേശിയുടേതാണെന്നാണ് സൂചന. വാഹനത്തിന്റെ നമ്ബര്‍ അയ്യപ്പഭക്തര്‍ ശ്രദ്ധിച്ചിരുന്നു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് ചേലാവൂരില് നിന്നുള്ള അയ്യപ്പഭക്തരാണ് ബസിലുണ്ടായിരുന്നത്.
