യുവാവിനെ നിലത്തടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

കൊല്ലത്ത് യുവാവിനെ നിലത്തടിക്കുന്ന ക്രൂര മര്‍ദ്ദനത്തിന തുടര്‍ന്ന് ചവറ പോലീസ് കേസെടുത്തു. പ്രതി അനി ഒളിവില്‍ പോയി. പരിമണം സ്വദേശി കല്‍പ്പണിക്കാരനായ ദളിത് യുവാവ് അനുവിനാണ് മര്‍ദ്ദനമേറ്റത്. അതേ സമയം കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തില്ല.
341, 294 ബി, 323 ഐപിസി,പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിയമ പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊല്ലം ചവറ പോലീസ് കേസെടുത്തത്.

കഴിഞ്ഞ 3 ാം തീയതി പരിമണം ക്ഷേത്ര ഉത്സവത്തിനിടെയാണ് അനു എന്ന ദളിത്ത് യുവാവിനെ അനി എന്നയാള്‍ എടുത്ത് നിലത്തടിച്ചത്. അതേ സമയം കൊലപാതക കുറ്റം ചുമത്താത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. അനുവിനെ എടുത്തടിക്കുന്ന ദൃശ്യങള്‍ CCTV ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് പ്രധാന തെളിവായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും.

