AKG ഫുട്‌ബോൾ മേളയ്ക്ക് 12ന് കിക്കോഫ്

കൊയിലാണ്ടി: 41ാംമത് എ.കെ.ജി. ഫുട്‌ബോൾ മേളയ്ക്ക് മെയ് 12ന് തുടക്കമാകും. AKG റോളിംഗ് ട്രോഫിക്കും ടി. വി. കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്‌സ് അപ്പിനും വേണ്ടി കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ എൻ.കെ. ചന്ദ്രൻ സ്മാരക ഫ്‌ളഡ്‌ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ജില്ലക്ക് അകത്തും പുറത്തുമുള്ള നിരവധി ടീംമുകൾ മാറ്റുരക്കും. മെയ് 19ന് മേള അവസാനിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. 12ന് വൈകീട്ട് 5 മണിക്ക് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് മേള ഉദ്ഘാടനം ചെയ്യും.
യു. കെ. ചന്ദ്രൻ പ്രസിഡണ്ടും സി. കെ. മനോജ് സെക്രട്ടറിയും മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ രക്ഷാധികാരിയുമായിട്ടുളള കൊയിലാണ്ടി എ.കെ.ജി. സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 40 വർഷമായി നടത്തുന്ന മത്സരം കേരളത്തിലെ ഫുട്‌ബോളിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹി ച്ചിട്ടുള്ളത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ആയിരങ്ങൾ തിങ്ങിനിറയുന്ന ഗാലറിയിൽനിന്നുയരുന്ന ആരവം എന്നും കൊയിലാണ്ടിയുടെ ആവേശമാണ്. പഴയതും പുതിയതുമായ തലമുറകൾ ഒത്തുചേരുന്ന മഹോത്സവമായാണ് കൊയിലാണ്ടിക്കാർ ഏ.കെ.ജി. ഫുട്‌ബോളിനെ കാണുന്നത്. വീണ്ടു 41ാംമത് ഫുട്‌ബോൾ മേളക്ക് പന്തുരുളുമ്പോൾ കൊയിലാണ്ടിക്കാർ അതിനെ അക്ഷരാർത്ഥത്തിൽ ഏറ്റെടുക്കും എന്നുതന്നെയാണ് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

