KOYILANDY DIARY.COM

The Perfect News Portal

ലോക അഴിമതി വിരുദ്ധ ദിനത്തിൽ സദ്ഭരണമുള്ള മാവേലി നാടിനെ സ്വപ്നംകാണാമെന്ന് ഡിജിപി ജേക്കബ്തോമസ്

രാജ്യാന്തര അഴിമതിവിരുദ്ധ ദിനത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡിജിപി ജേക്കബ് തോമസ് രംഗത്ത്.അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും ഭയമല്ലേ അഴിമതിക്ക് വളമാകുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.വിവാദങ്ങളിലും തന്റെ അഴിമതി വിരുദ്ധ നിലപാടുകളിലും മാറ്റമില്ലെന്ന് അറിയിക്കുന്നതാണ് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.ലോക അഴിമതി വിരുദ്ധ ദിനത്തിൽ സദ്ഭരണമുള്ള മാവേലി നാടിനെ സ്വപ്നം കാണാമെന്നും അദ്ദേഹം പറയുന്നു.കത്തിച്ചു വച്ച മൺചിരാതിന്റെ ചിത്രത്തോടെയാണ് ജേക്കബ് തോമസ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.

Share news