മുതുക് ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസലിന് അന്തിയുറങ്ങാന്‍ വീടൊരുക്കി എസ് വൈഎസ്

മലപ്പുറം; കേരളംനേരിട്ട വലിയ പ്രതിസന്ധിയായ പ്രളയക്കെടുതിയില്‍ സ്വന്തംമുതുക് ചവിട്ടുപടിയാക്കി ഒരുപാടുപേരെ ജീവിതത്തിലേക്കു കരകയറ്റിയ മത്സ്യത്തൊഴിലാളി ജൈസല്‍ താനൂരിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. ഷീറ്റുകൊണ്ടുമറച്ച് ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിവീട്ടില്‍നിന്ന് ജൈസലും കുടുംബവും ശനിയാഴ്ച ചുമരുകളും മേല്‍ക്കൂരയുമുള്ള നല്ല വീട്ടിലേക്ക് മാറിത്താമസിക്കും.
കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍ രക്ഷക വേഷമണിഞ്ഞ് നൂറുകണക്കിന് ആളുകളുടെ ജീവന്‍ സംരക്ഷിച്ച ജൈസല്‍ താനൂര്‍ അദ്ദേഹത്തിന്റെ ഒറ്റ പ്രവര്‍ത്തി കൊണ്ട് ലോകമാകെ ശ്രദ്ധ നേടിയ വ്യക്തിയാണ്. ആ വീഡിയോ കണ്ട് കണ്ണുനിറയാത്ത ഒരു വ്യക്തിപോലും കേരളത്തില്‍ ഉണ്ടാവില്ല.

സാന്ത്വനം വളണ്ടിയറായ അദ്ദേഹം വേങ്ങര മുതലമാട് നിന്ന് ആളുകളെ ബോട്ടില്‍ കയറ്റുന്നതിനായ് കുനിഞ്ഞ് മുതുക് ചവിട്ടുപടിയാക്കി നല്‍കുകയായിരുന്നു. ഈ ദൃശ്യം ലോകമെങ്ങും പ്രചരിക്കുകയും ഈ 32 കാരന്റെ നന്മയെ ലോകമെങ്ങുമുള്ള മനുഷ്യര്‍ നേരില്‍ കാണുകയും ചെയ്തു. ഇതോടെ വ്യത്യസ്തമായ സഹായങ്ങള്‍ ജെയ്‌സലിനെ തേടിയെത്തുകയും ചെയ്തു. ജൈസലിന് വേണ്ടി നിര്‍മ്മിച്ച ഇരുനില വീട് സ്വന്തമായി താമസിക്കാനിടമില്ലാത്ത അദ്ദേഹത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനാണ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം കഴിഞ്ഞ സെപ്റ്റംബര്‍ പതിമൂന്നിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വഹിച്ചിരുന്നു. എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി, പ്രവാസി ഘടകമായ ഐ.സി.എഫിന്റെ സഹകരണത്തോടെയാണ് 1100 ചതുരശ്രയടിയുള്ള ഇരുനിലവീട് ജൈസലിന് നിര്‍മ്മിച്ചുനല്‍കിയത്.16 ലക്ഷം രൂപ ചെലവില്‍ പണിത വീടിന്റെ താക്കോല്‍ ശനിയാഴ്ച വൈകീട്ട് ഏഴിന് പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൈമാറും.

നിര്‍മ്മാണം പൂര്‍ണമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ദാറുല്‍ ഖൈര്‍ ജയ്‌സലിന്റെ കുടുംബത്തിന് ഇന്ന് കൈമാറുന്നത്. പ്രവാസി ഘടകമായ ഐ സി എഫ് സഹകരണത്തോടെ 1100 സ്‌ക്വയര്‍ ഫീറ്റ് ഉള്ള ഇരുനില വീടാണ് നിര്‍മ്മിച്ചത്. ഇന്ന് വൈകുന്നേരം ഏഴു മണിക്ക് പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ താക്കോല്‍ കൈമാറും. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, സയ്യിദ് ശറഫുദ്ധീന്‍ ജമലുലൈലി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ് പറവൂര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, വി പി എം ബശീര്‍ പറവന്നൂര്‍, മുഹമ്മദ് ശരീഫ് നിസാമി, എം ജുബൈര്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി പി എം ബഷീര്‍ പറവന്നൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, മുഹമ്മദ് മാസ്റ്റര്‍ ക്ലാരി, ഹമ്മാദ് അബ്ദുള്ള സഖാഫി താനൂര്‍ പങ്കെടുത്തു.
