കനാലിലുണ്ടായ ചോര്‍ച്ച ആറ് മെഗാവാട്ട് വൈദ്യുതി നിലയ നിര്‍മാണം കൊണ്ടുണ്ടായതാണെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്നു കെഎസ്ഇബി

പേരാമ്പ്ര: പെരുവണ്ണാമൂഴി പ്രധാന കനാലിലുണ്ടായ ചോര്‍ച്ച ആറ് മെഗാവാട്ട് വൈദ്യുതി നിലയ നിര്‍മാണം കൊണ്ടുണ്ടായതാണെന്ന പ്രചാരണത്തില്‍ കഴമ്ബില്ലെന്നു കെഎസ്ഇബി അധികൃതര്‍.
നിലയ നിര്‍മാണത്തിനായി ടണല്‍ നിര്‍മിക്കുന്ന ഭാഗത്ത് കനാലിനു ഒരു തകരാറും സംഭവിച്ചിട്ടില്ല. അതേ സമയം അകലെ കനാല്‍ ഭാഗമായ നീര്‍പ്പാല ഭിത്തിയില്‍ ലഘു ചോര്‍ച്ചയുണ്ടായത് പരിശോധിക്കണം. ഇത് കനാലിന്റെ ബലക്ഷയംമൂലമെന്ന വാദഗതിയും ഉയരുന്നുണ്ട്. കനാലിനു 50 വര്‍ഷത്തെ പഴക്കമുണ്ട്. ഇത് പല ഭാഗത്തും ഗുരുതര ചോര്‍ച്ച നേരിടുന്നുണ്ട്. ഇപ്പോള്‍ പ്രശ്നമുണ്ടായ നീര്‍പ്പാലത്തിലും ജലം ചോരുന്നതു കാണാം. കഴിഞ്ഞ ദിവസം ചോര്‍ച്ച കണ്ടെത്തിയ കനാല്‍ ഭാഗത്ത് മുന്‍പ് ഗ്രൗട്ടിംഗ് നടത്തിയതാണ്. ഇവിടെ ബലക്ഷയം നേരിടുന്ന ഭാഗമാണെന്നു ജലസേചന വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. വൈദ്യുതി നിലയത്തിനു ടണല്‍ നിര്‍മിക്കാനായി സ്ഫോടനം നടത്തുന്നതു കൊണ്ടാണു കനാലില്‍ ചോര്‍ച്ച സംഭവിച്ചതെന്ന പ്രചാരണം ശാസ്ത്രീയമായി പരിശോധിക്കപ്പെടണമെന്ന വാദവും ഉയരുന്നുണ്ട്.

അതിനാല്‍ ചോര്‍ച്ചയുടെ പേരില്‍ നിലയ നിര്‍മാണം നിര്ത്തിവയ്ക്കരുതെന്നു അഭിപ്രായവും ശക്തമാണ്. അതിനാല്‍ പദ്ധതിയുടെ മറു ഭാഗത്ത് പണി തുടരാനാണു തീരുമാനം. ചോര്‍ച്ച യുണ്ടായ ഭാഗം കൃത്യമായി നിരീക്ഷിക്കും. ഇവിടെ കനാല്‍ ഭിത്തിയില്‍ മര്ദ്ദമുണ്ടാകാതിരിക്കാന് മണ് ചാക്കുകള്‍ അമര്‍ത്തി വച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയനുസരിച്ചു കനാല്‍ മേയ് അവസാനത്തോടെ അടയ്ക്കും. ഇതിനു ശേഷം പ്രശ്ന ബാധിത സ്ഥലത്ത് ടണല്‍ നിര്‍മാണം തുടര്‍ന്നാല്‍ മതിയെന്നാണ് തീരുമാനം.

