യുവതിയും കുഞ്ഞും മരിച്ച നിലയില്‍

മാങ്കാവ്: കോഴിക്കോട് ഒറീസക്കാരിയായ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കാവിനടുത്തുള്ള തൃശാലക്കുളത്ത് വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ പേരു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ കസബ പോലീസ് അന്വേഷണം തുടങ്ങി.
