കിണറ്റിൽ മലിനജലം: അപകടകാരികളായ ബാക്ടീരയുടെ അളവും, ഇരുമ്പിന്റെ അംശവും കൂടുതൽ

കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് സ്റ്റേഷൻ വളപ്പിലെ കിണർ വെള്ളത്തിൽ നിന്ന് നുരയും പതയും വരുന്നത് സംബന്ധിച്ച് കിണർ വെള്ളം ലാമ്പ് പരിശോധന നടത്തി. ലാബ് റിപ്പോർട്ടിൽ അപകടകാരികളായ ബാക്ടീരയുടെ അളവും, ഇരുമ്പിന്റെ അംശവും കൂടുതലുള്ളതായി കണ്ടെത്തി. ട്രാഫിക് സ്റ്റേഷനിലെ 40 ഓളം പോലീസുകാരും പ്രാഥമികാവശ്യങ്ങൾക്ക് ഈ കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നഗരത്തിലെ പല സ്ഥാപനങ്ങളിലേക്കും ഈ കിണറിൽ നിന്നാണ് വെള്ളം ശേഖരിക്കാറുള്ളത്.
