KOYILANDY DIARY.COM

The Perfect News Portal

ഫാനി വിതച്ച നാശത്തില്‍പ്പെട്ട് ദേശാടനപക്ഷികള്‍ കൂട്ടത്തോടെ ചത്തു

കൊല്ലം: തമിഴ്‌നാട്ടില്‍ ഫാനി വിതച്ച നാശത്തില്‍പ്പെട്ട് ദേശാടനപക്ഷികള്‍ കൂട്ടത്തോടെ ചത്തു. കനത്തമഴയിലും കാറ്റിലും തമിഴ്‌നാട് കൂന്തന്‍കുളം പക്ഷി സങ്കേതത്തിലാണ് പക്ഷി ദുരന്തം ഉണ്ടായത്.

കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലികാറ്റിലും മഴയത്തും മരങ്ങള്‍ കടപുഴുകിയാണ് കൂന്തംകുളത്തെ ദേശാടന പക്ഷികള്‍ക്ക് ദാരുണഅന്ത്യം. 500 ലധികം ജഡങ്ങള്‍ പക്ഷി സങ്കേതത്തിലെ സംരക്ഷകര്‍ കണ്ടെടുത്തു. ഇതില്‍ കൂടുതല്‍ ചത്തിട്ടുണ്ടാകാമെന്നാണ് തമിഴ്‌നാട് മൃഗസംരക്ഷണ അധികൃതര്‍ പറയുന്നത്.

അപകടത്തില്‍പ്പെട്ട് രക്ഷപ്പെട്ട പക്ഷികളുടെ ചിറകുകളും കാലും ഒടിഞ്ഞ നിലയിലാണ് ഇവയുടെ ജീവന്‍ സംരക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മൃഗപരിപാലകര്‍. ചിറക്മുളക്കാത്ത കുഞ്ഞുങ്ങളും ചത്തവയില്‍ ഉള്‍പ്പെടും. 100 കണക്കിന് കൂടുകള്‍ തകര്‍ന്ന് മുട്ടകളും നശിച്ചിട്ടുണ്ട്.

Advertisements

വര്‍ണ്ണകൊക്ക്, പുള്ളിചുണ്ടന്‍ കൊതുമ്ബന്നം, കഷണ്ടികൊക്കന്‍, ഹിമാലയവാസിയായ ബാര്‍ ഹെഡഡ് ഗൂസും രാജഹംസവും അപകടത്തില്‍പ്പെട്ടതായാണ് വിവരം.

വിവിധ രാജ്യങളില്‍ നിന്നെത്തി കൂടുകൂട്ടി പ്രജനനം നടത്തുന്നതിനിടയിലാണ് ഫോനിയുടെ രൂപത്തില്‍ പക്ഷിവേട്ട. ഉഷ്ണ്ണമേഖലയാണ് ഇവയുടെ ഇഷ്ട വാസ സ്ഥാനം. പക്ഷിസ്‌നേഹം മൂത്ത് കൂന്തംകുളംകാര്‍ ദീപാവലിക്ക് ശബ്ദമുള്ള പടക്കം ഉപയോഗിക്കാറില്ല. പക്ഷി ദുരന്തത്തില്‍ നാട്ടുകാരും ലോകമെമ്ബാടുമുള്ള പക്ഷി സ്‌നേഹികളും ദുഃഖിതരാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *