വീൽ ചെയറും ഉപകരണങ്ങളും നൽകി

കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേമ്പർ കൊയിലാണ്ടി കാപ്പാട് സ്നേഹതീരം ഓൾഡ്ഏജ് ഹോമിലെക്ക് വീൽ ചെയറും മറ്റ് ഉപകരണങ്ങളും നൽകി. ദേശീയ പ്രസിഡണ്ട് എസ്.അജിത് മേനോൻ വിതരണം ചെയ്തു.പി.ഇ.സുകുമാർ അദ്ധ്യക്ഷത വഹിച്ചു.
നാഷണൽ ഡയറക്ടർമാരായ ജോസ് കണ്ടോത്ത്, രാജേഷ് വൈഭവ്, പി.വി.മോഹൻദാസ്, ഡോ.കെ.ഗോപിനാഥ്, ടി.എം.രവി, അഡ്വ.സി.എസ്.ജതീഷ് ബാബു, ബാബുരാജ് എന്നിവർ സംസാരിച്ചു.

