അറുപതുകാരനെ പീഡിപ്പിച്ചെന്ന പരാതി: രണ്ടുപേര്‍ റിമാന്‍ഡില്‍

പേരാമ്പ്ര: മനോനില തെറ്റിയ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ രണ്ടു പേരെ പോലീസ്അറസ്റ്റു ചെയ്തു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ കൂത്താളി പാലക്കൂല്‍ തറയില്‍ മനേഷ് (39), സഹോദരന് പാലക്കൂല്‍ തറയില്‍ മനോജന് (43) എന്നിവരെ റിമാന്‍ഡ് ചെയ്തു. ഇരുവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ജാഗ്രതാ സമിതിയാണ് പരാതിക്കാരനെ പേരാമ്പ്ര സ്റ്റേഷനില്‍ എത്തിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
