കുഴൽപണം പിടികൂടി: ഒരാൾ അറസ്റ്റിൽ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന കുഴൽപണം പിടികൂടി. അരിക്കുളം, ഇരിങ്ങൽ ഭാഗത്തേക്ക് കൊണ്ട് പോകുകയായിരുന്ന മൂന്ന് ലക്ഷത്തി നാല്പത്തി അയ്യായിരം (345000)രൂപയും വിതരണത്തിനായുള്ള സ്ലിപ്പുമായി റൗഫ് (കീഴൂർ) എന്നയാളെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു.
സർക്കിൾ ഇൻസ്‌പെക്ടർ കെ.എം. ബിജുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്ടർ സജു എബ്രഹാം, എ.എസ് ഐ.വേണുഗോപാൽഎസ്., സി.പി.ഒ സതീഷ്കുമാർ, പ്രീദീപ്, സി.പി.ഒ.പുഷ്പരാജ്, സ്‌ക്വാഡ് അംഗങ്ങളായ സുനിൽ, അജേഷ്, ഷിരാജ് എന്നിവർ ചേർന്ന് പിടികൂടി.



