‘വൈറസ്’ പരാമര്‍ശം; യോഗി ആദിത്യനാഥിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം: മുസ്ലിം ലീഗ് വൈറസാണെന്ന് ട്വിറ്ററില്‍ കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലി ലീഗ്. യോഗിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
‘രാജ്യത്തെ കോണ്ഗ്രസിനെയൊട്ടാകെ ബാധിച്ച വൈറാസാണ് മുസ്ലിം ലീഗ്’ എന്നാണ് യോഗി ട്വിറ്ററില്‍ കുറിച്ചത്. 1857ല്‍ രാജ്യമൊന്നടങ്കം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു. ലീഗ് വന്നപ്പോള്‍ ഐക്യം നഷ്ടമായി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ വൈറസ് വീണ്ടും രാജ്യത്താകമാനം പടരാന്‍ സാധ്യതയുണ്ടെന്നും യോഗി കുറിച്ചിരുന്നു.

