പി.ജയരാജനെയും, എ.പ്രദീപ് കുമാറിനെയും വിജയിപ്പിക്കും: കളള് ചെത്ത് തൊഴിലാളി യൂണിയന്

കൊയിലാണ്ടി: വടകര, കോഴിക്കോട് ലോക്സഭാ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ പി.ജയരാജനെയും, എ.പ്രദീപ് കുമാറിനെയും വിജയിപ്പിക്കുവാന്‍ കൊയിലാണ്ടി കളള് ചെത്ത് തൊഴിലാളി യൂണിയന് സി.ഐ.ടി.യു കുടുംബ സംഗമം തീരുമാനിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.ദാസന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എം.എ.ഷാജി, പി.വിശ്വന്, കന്മന ശ്രീധരന്, ടി. കെ.ജോഷി, പി.പി.സുധാകരന്, കെ.എസ് കനകദാസ്, എം.ശിവദാസന്‍, എം.ആര്. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഭകളായ വിദ്യാര്‍ഥികളെ അനുമോദിക്കുകയും കുടുംബ സഹായ ഫണ്ട് വിതരണവും പരിപാടിയില്‍ നടന്നു.
