കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ശില്‍പ്പശാല നടത്തി

കൊയിലാണ്ടി> നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വരും വര്‍ഷങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ അവലോകന ശില്‍പ്പശാല സംഘടിപ്പിച്ചു. നഗരസഭ ഹാളില്‍ ചേര്‍ന്ന ശില്‍പ്പശാല ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാര്‍ മുന്‍സിപ്പല്‍ സെക്രട്ടറി, വിവിധ ബേങ്ക് ഉദ്യോഗസ്ഥര്‍മാര്‍ കൃഷിഭവന്‍ മത്സ്യ ഭവന്‍ ഉദ്യോഗസ്ഥര്‍, എന്നിവര്‍ സസംസാരിച്ചു. മെമ്പര്‍ സെക്രട്ടറി പ്രസാദ് സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത അദ്ധ്യക്ഷതയും വഹിച്ചു.
