സാമ്പത്തിക ശാസ്ത്രജ്ഞന് ജീന്‍ ഡ്രീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു
റാഞ്ചി: ഭക്ഷണത്തിനു വേണ്ടിയുള്ള അവകാശത്തിനായി പോരാടുന്ന സന്നദ്ധപ്രവര്‍ത്തകനും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജീന്‍ ഡ്രീസ് ഉള്‍പ്പെടെ മൂന്നു പേരെ ജാര്‍ഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അനുമതിയില്ലാതെ പൊതുയോഗം നടത്തിയെന്നാരോപിച്ചായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ജീന്‍ ഡ്രീസിനെയും കൂട്ടാളികളെയും പോലീസ് സ്റ്റേഷനില്‍ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ചു.
ഗാര്‍വ ജില്ലയിലെ വിഷുണ്പുരയില്നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിയമലംഘനത്തിന് കേസെടുത്തതായി ആദ്യം പോലീസ് അറിയിച്ചെങ്കിലും കുറ്റമൊന്നും ചുമത്താതെയാണ് വിട്ടയച്ചത്. ഇന്ത്യയിലെ പ്രധാനപ്പെട്ട സാമ്ബത്തിക വിദഗ്ധരില്‍ ഒരാളാണ് ജീന്‍ ഡ്രീസ്. തൊഴിലുറപ്പുപദ്ധതി എന്ന ആശയം ആദ്യം അവതരിപ്പിച്ചതും അതിന്റെ ആദ്യകരട് തയാറാക്കിയതും ഡ്രീസ് ആണ്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ഉള്‍പ്പടെയുള്ള നിരവധി സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്ന ഡ്രീസ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

