KOYILANDY DIARY

The Perfect News Portal

ജോലി ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കണം: ടി.വി.രാജേഷ് എം.എല്‍.എ

തിരുവനന്തപുരം> അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും വര്‍ഷങ്ങളായി ജോലി ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കെ.എസ്.ആര്‍.ടി.സിയില്‍ റിസര്‍വ്വ് കണ്ടക്ട്ടര്‍ തസ്തികയിലേക്ക് 2013 ല്‍9300 പേര്‍ക്ക് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയെങ്കിലും 7500 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കിയത്. 2 വര്‍ഷവും മൂന്നു മാസവും കഴിഞ്ഞിട്ടും 1800 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ കഴിഞ്ഞില്ല. അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും ഇത്രയും കാലം നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തു നില്‍ക്കേണ്ടി വരുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്.കെ.എസ്.ആര്‍.ടി.സി റിസര്‍വ് ഡ്രൈവര്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ ലഭിച്ച 192 ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം നല്‍കാന്‍ ബാക്കിയുണ്ട്.

2013 ല്‍ നിലവില്‍ വന്ന സബ് ഇന്‍സ്‌പെട്ടര്‍ ഓഫ് പോലീസ് റാങ്ക് ലിസ്റ്റില്‍ നിന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ട് തവണയായി 339 ഒഴിവിലേക്ക് പി.എസ്.സി അഡൈ്വസ് ചെയ്‌തെങ്കിലും നിയമനം നല്‍കിയിട്ടില്ല. 2014 ഒക്‌ടോബര്‍ 17ന് ഇടതുപക്ഷ യുവജന സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. സര്‍ക്കാരിന്റെ വീഴ്ചകൊണ്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ സാധിക്കാത്തത്. ഈ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി ഉള്‍പ്പെടെ നിയമനം നല്‍കുന്നതിന് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Advertisements