KOYILANDY DIARY.COM

The Perfect News Portal

ഉമ്മന്‍ചാണ്ടി രാജി വയ്ക്കണം; എളമരം കരിം

കൊയിലാണ്ടി> രാഷ്ട്രീയ സദാചാരം ചെറിയ തോതിലെങ്കിലുമുണ്ടെങ്കില്‍ മുഖ്യ മന്ത്രി സ്ഥാനത്തുനിന്ന് രാജി വെയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരിം ആവശ്യപ്പെട്ടു. ചെങ്ങോട്ടുകാവില്‍ എല്‍.ഡി.എഫ് ജന പ്രധിധികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഒരു മുഖ്യ മന്ത്രിക്കും നേരിട്ടില്ലാത്ത ആരോപണമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നത്. മുഖ്യ മന്ത്രിക്കസേരയില്‍ അളളിപ്പിടിച്ചിരിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്നും എളമരം കരിം പറഞ്ഞു. ബിജു രാധാ കൃഷ്ണന്റെ പുതിയ വെളിപ്പെടുത്തലിലൂടെ മുഖ്യ മന്ത്രിയുടെ പേരില്‍ കേരളമാകെ അപമാനിക്കപ്പെട്ടരിക്കുകയാണ് .

കെ.ടി.എം കോയ യോഗത്തില്‍ അദ്ധ്യക്ഷനായി. കന്മന ശ്രീധരന്‍, പി.വേണു, കെ.ഗീതാനന്തന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ ബാലകൃഷ്ണന്‍ കിടാവ് സ്വാഗതം പറഞ്ഞു.

Share news