KOYILANDY DIARY.COM

The Perfect News Portal

പ്രദീപൻ ചികിൽസാ സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കരൾ സംബന്ധമായ രോഗബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്ന മേലൂർ കോഴിപറമ്പത്ത് പ്രദീപ(50)ന്റെ ചികിൽസയ്ക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപീകരിച്ചു. കൊയിലാണ്ടിയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രദീപൻ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി പോണ്ടിച്ചേരി ജിപ്മർ ആശു്പത്രിയിൽ ചികിൽസയിലാണ്. ശസ്ത്രക്രിയയ്ക്ക് ഭാരിച്ച തുക വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇത്രയും തുക സ്വരൂപിക്കുവാൻ പ്രദീപന്റെ നിർധന കുടുംബത്തിന് കഴിയില്ല. അമ്മയും,ഭാര്യയും അടങ്ങു കുടംബത്തിന്റെ ഏക ആശ്രയമാണ് പ്രദീപൻ.

തുടർന്നുള്ള ചികിൽസയ്ക്കും കുടുംബത്തിന്റെ സംരക്ഷണത്തിനും വേണ്ടിയാണ് നാട്ടുകാർ സഹായ കമ്മിറ്റി രൂപവൽക്കരിച്ചത്. ഭാരവാഹികളായി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം സുധ കാവുങ്കൽ പൊയിൽ (ചെയർമാൻ), രാധാകൃഷ്ണൻ കൃഷ്ണ നിവാസ് (കൺവീനർ), പ്രകാശൻ വട്ടക്കണ്ടി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

കൊയിലാണ്ടി സൗത്ത് ഇന്ത്യൻ ബാങ്കിലെ 0757053000004733, ഐ.എഫ്.എസ്.സി കോഡ് എസ്‌ഐബിഎൽ0000757  എന്ന അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായങ്ങൾ അയക്കുക.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *