ആധാരം എഴുത്തുകാരുടെ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം
കൊയിലാണ്ടി: ആധാരം എഴുത്തുകാരുടെ കൊയിലാണ്ടി യൂണ്ണിറ്റ് സമ്മേളനം നഗരസഭാ ചെയര്മാന് അഡ്വ: കെ സത്യന് ഉദ്ഘാടനം ചെയ്തു. ആര്. ബാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷനായി. ആര്.ജെ ബിജുകുമാര്‍, ഇ.ടി.കെ പ്രഭാകരന്, കെ. സുനില്‍ കുമാര്‍, ഇ.രാജഗോപാലന്‍, ഇ.സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി സബ്രജിസ്ട്രാര്‍ ഓഫീസില്‍ ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ ആധാരം, കുടിക്കടം, പകര്‍പ്പ് എന്നി മടക്കിക്കിട്ടുവാന്‍ കാല താമസം നേരിടുന്ന പ്രശ്നം പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: ഇ.ബാലകൃഷ്ണ വാര്യര്‍ (പ്രസിഡന്റ്), നമ്പ്യാക്കല്‍ ബാലകൃഷ്ണന് (സെക്രട്ടറി), സന്തോഷ് കുമാര്‍ (ട്രഷറര്‍).

