ദില്ലിയില്‍ കെട്ടിടത്തിന് തീപിടിച്ചു

ദില്ലി: ദില്ലിയില്‍ തീപിടിത്തം. കേന്ദ്ര സോഷ്യല്‍ ജസ്റ്റിസ് മന്ത്രാലയത്തിന്റെ കെട്ടിടത്തിനാണ് തീപിടിച്ചത്. സിജിഒ കോപ്ലക്സിന്റെ അഞ്ചാം നിലയില്‍ സ്ഥിതി ചെയ്യുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ അന്ത്യോദയ ഭവനിലാണ് അഗ്നിബാധ ഉണ്ടായത്.
ജീവനക്കാര്‍ എത്തുന്നതിനു മുമ്പ് തീപിടുത്തമുണ്ടായതിനാല്‍ ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുപത്തിയഞ്ചോളം ഫയര്‍ ഫോഴ്സ് യൂനിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.

