KOYILANDY DIARY

The Perfect News Portal

ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്റിന്റെ പിന്തുണ

തിരുവനന്തപുരം:  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്റിന്റെ പിന്തുണ. കൊലക്കേസ് പ്രതിയാണ് ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം ഉന്നയിച്ചത്. ഇതില്‍ സത്യത്തിന്റെ ഒരു കണികപോലും ഉള്ളതായി കരുതുന്നില്ലെന്ന് എഐസിസി വക്താവ് രാജീവ് ഗൗഡ പറഞ്ഞു.  മുഖ്യമന്ത്രിക്കെതിരെ നിയമസഭയിലും പുറത്തും ശക്തമായ പ്രതിഷേധം നടത്തും. 11 തിയതി സെക്രട്ടറിയേറ്റിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചു. കെട്ടടങ്ങിയ സോളാര്‍ പ്രശ്‌നം ഉയര്‍ത്തി കൊണ്ടു വരാന്‍ ചിലര്‍ക്ക് താത്പര്യമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് അടുത്ത് വരികയല്ലേന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സോളാര്‍ കമ്മീഷനില്‍ ഇപ്പോള്‍ ഹാജരാകുന്നത് പലരുടെയും ബിനാമികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ നേതാക്കള്‍ നേരിട്ട് ഹാജരാകാതെ ഇടനിലക്കാരെ വെച്ചു. ബിജു രാധാകൃഷ്ണനുമായി 25 മിനുറ്റോളം സംസാരിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ ആര്‍ക്കും വരാം. തന്നെ കാണാന്‍ വരുന്നവരുടെ ചരിത്രം നോക്കിയിട്ടല്ല കാണുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബിജു രാധാകൃഷ്ണനുമായി സംസാരിച്ചത് രഹസ്യമാണെന്നും മാന്യത മൂലം പുറത്തു പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായുളള ലൈംഗികാരോപണത്തെ പൂര്‍ണമായി തളളി കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്ത് വന്നിരുന്നു. ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണമെന്ന് വിഎം സുധീരന്‍ പറഞ്ഞു. പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കുന്നു സുധീരന്‍ പറഞ്ഞു.