ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ ഉദ്ഘാടനം ഇന്ന്

കൊയിലാണ്ടി: ദേശീയ പാതയിലെ ചെങ്ങോട്ടുകാവ് റെയിൽവേ മേൽപ്പാലത്തിൽ തെരുവ് വിളക്കുകൾ വർഷങ്ങൾക്ക് ശേഷം വെളിച്ചം വിതറി. തിരക്കേറിയ പാതയിൽ പാലത്തിന് മുകളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിൽ ഏറെ പ്രതിഷേധമുയർന്നിരുന്നു. നിരവധി അപകടങ്ങളും വ്യാപകമായുണ്ടായിരുന്നു. ഷബീർ & കമ്പനി എന്നസ്ഥാപനമാണ് വിളക്കുകൾ സ്ഥാപിച്ച് എഗ്രിമെന്റ് പ്രകാരം പ്രവർത്തി പൂർത്തീകരിച്ചത്..
ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് ചെങ്ങോട്ടുകാവ് മേൽപ്പാലം തുടങ്ങുന്ന ഭാഗത്ത് ഫിസിയോതെറാപ്പി സെന്ററിന്
സമീപം കൊയിലാണ്ടി എം.എൽ.എ. കെ ദാസൻ നിർവഹിക്കും. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കൊയിലാണ്ടി സി.ഐ.കെ. ഉണ്ണികൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. ജനപ്രതിനിധികൾ ഉൾപ്പടെ പ്രമുഖർ പങ്കെടുക്കും.