KOYILANDY DIARY.COM

The Perfect News Portal

അമേരിക്കയില്‍ വീണ്ടും വെടിവെയ്‌പ്പ്: 14 പേര്‍ മരിച്ചു; 17 പേര്‍ക്ക്‌ പരിക്കേറ്റു

ഭിന്നശേഷിക്കാര്‍ക്കായുള്ള സ്‌ഥാപനത്തില്‍ അക്രമികള്‍ നടത്തിയ വെടിവെയ്‌പ്പില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. സാന്‍ ബെര്‍നാര്‍ഡീനോയില്‍ വികലാംഗര്‍ക്കും മാനസീക അസ്വാസ്‌ഥ്യം ഉള്ളവരെയും ചികിത്സിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ മൂന്ന്‌ അക്രമികളാണ്‌ വെടിവെയ്‌പ്പ് നടത്തിയത്‌. പോലീസ്‌ തെരച്ചില്‍ നടത്തുന്നുണ്ട്‌. അക്രമം നടത്തിയ ശേഷം അക്രമികള്‍ കറുത്ത എസ്‌യുവി വാഹനത്തിലാണ്‌ രക്ഷപെട്ടെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തില്‍ 17 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. മിലിട്ടറി വേഷത്തിലായിരുന്നു അക്രമികള്‍ എത്തിയത്‌. പ്രായമുളള ഭിന്നശേഷിക്കാര്‍ക്ക്‌ വേണ്ടി നടത്തുന്ന ഇന്‍ലാന്റ്‌ റീജിയണല്‍ സെന്ററിലേക്ക്‌ ഇരച്ചുകയറിയ അവര്‍ വെടിവെയ്‌പ്പ് നടത്തിയ ശേഷം വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ പലരും ഓഫീസ്‌ മുറികള്‍ പൂട്ടിയിട്ട്‌ ഉള്ളില്‍ തന്നെ ഇരുന്നു.

 

 

 

Share news