വനിത സൗഹൃദ കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി : നഗരസഭ കാര്യാലയത്തില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കുന്നതിനും മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള സൗകര്യത്തിനും ഓഫീസ് അങ്കണത്തില്‍ വനിത സൗഹൃദ കേന്ദ്രം ആരംഭിച്ചു. ഇതിനായി നിര്‍മ്മിച്ച കെട്ടിടം നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി ചെയര്‍മാന്‍മാരായ എന്‍.കെ.ഭാസ്‌കരന്‍, വി.കെ.അജിത, ദിവ്യ സെല്‍വരാജ്, വി.സുന്ദരന്‍, കെ.ഷിജു, നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്‍, കെ.വിജയന്‍, വി.പി.ഇബ്രാഹിംകുട്ടി, കെ.വി.സുരേഷ്, സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, അസി. എഞ്ചിനീയര്‍ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
