ഗണിത ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുമായി കൈകോര്‍ത്ത് കുറുവങ്ങാട് സൗത്ത് യു.പി.സ്കൂള്‍ ഗണിത ശില്പശാല, കവിതാ പൂമരം – മീഠി ഹിന്ദി, നാമ കിംവദതി എന്നിവ സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു വൈവിധ്യങ്ങളാര്‍ന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം എ.കെ.വീണ അദ്ധ്യക്ഷത വഹിച്ചു.
ദക്ഷിണേന്ത്യന്‍ ഗണിതപഠനോപകരണ ജേതാവ് എന്‍.സഹദേവന് വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുള്ള ഗണിത ശില്പശാല നയിച്ചു. പരിപാടിയില്‍ പന്തലായനി ബി.പി.ഒ. ഡോ. എം.ജി.ബല്‍രാജിനെ ആദരിച്ചു. പി.ടി.എ. പ്രസിഡണ്ട് ടി.ചന്ദ്രന്, പ്രധാനാധ്യാപിക എം.സുലൈഖ, ഡി.കെ.ബിജു, കെ.പി.ഹാസിഫ് എന്നിവര്‍ സംസാരിച്ചു.
