KOYILANDY DIARY.COM

The Perfect News Portal

ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ യു​വാ​ക്ക​ള്‍ മ​രി​ച്ചു

തൃശൂര്‍: കൊ​ടു​ങ്ങ​ല്ലൂ​രില്‍ ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ യു​വാ​ക്ക​ള്‍ മ​രി​ച്ചു. അ​ഴീ​ക്കോ​ട് ക​രി​ക്കു​ളം ആ​ശു​പ​ത്രി​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പ​ത്താ​ഴ​പു​ര​ക്ക​ല്‍ മു​ഹ​മ്മ​ദ​ലി​യു​ടെ മ​ക​ന്‍ അ​വി​സ്(27), പ​ടി​ഞ്ഞാ​റെ വെ​ന്പ​ല്ലൂ​ര്‍ കോ​ള​നി​പ്പ​ടി മ​ണ​ക്കാ​ട്ടു​പ​ടി മു​ര​ളി​യു​ടെ മ​ക​ന്‍ ഗോ​കു​ല്‍ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കഴിഞ്ഞ രാത്രി എ​റി​യാ​ട് ഡി​സ്പെ​ന്‍​സ​റി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു വച്ചുത​ന്നെ മ​രി​ച്ചു. സൗ​ദി​യി​ലാ​യി​രു​ന്ന അ​വി​സ് പ​ഠ​ന ആ​വ​ശ്യ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ജ​മീ​ല​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ഫാ​ഫ, അ​ഫ്നാ​ന്‍. കൊ​ടു​ങ്ങ​ല്ലൂ​ര്‍ സീ​ഷോ​ര്‍ ഹോ​ട്ട​ല്‍ റെ​സ്റ്റോ​റ​ന്‍റി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ഗോ​കു​ല്‍ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ടം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *