ശബരിമല വിഷയത്തില്‍ നിന്നും യുഡിഎഫ് ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്: മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിന്നും യുഡിഎഫ് ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ യുഡിഎഫ് ചെന്നുപെട്ട അപമാനകരമായ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ ആവാതെ കൈകാലിട്ടടിക്കുന്ന സ്ഥിതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന നാടകം കാണുമ്ബോള്‍ നമുക്ക് മനസിലാകുന്നത്. തുടക്കത്തില്‍ തന്നെ സഭ സ്തംഭിപ്പിക്കുന്ന തരത്തിലേക്കുള്ള നടപടിയിലേക്കാണ് യുഡിഎഫ് നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

