വിശ്വാസികളെ എതിര്‍ക്കലല്ല, സംരക്ഷിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം; യുഡിഎഫ് നിലപാട് രാഷ്ട്രീയലക്ഷ്യം വെച്ചുള്ളത്: മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് നിലപാട് രാ,ഷ്ട്രീയലക്ഷ്യം വെച്ചുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തര്‍ക്കുള്ള സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ മറുപടി. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും വിധി എന്തുതന്നെയായാലും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയോധ്യയിലേത് പോലുള്ള നിലപാടാണ് ആര്‍എസ്‌എസും ബിജെപിയും സ്വീകരിച്ചത്. ശബരിമലയില്‍ ചോരവീഴാതെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസികളെ എതിര്‍ക്കലല്ല സംരക്ഷിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം.വിശ്വാസികളുടെ മറവില്‍ ചിലര്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

