ഒന്നര കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

മാനന്തവാടി: വയനാട് എക്ലൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജെ ഷാജിയും പാര്‍ട്ടിയും പനമരത്ത് വെച്ച് ഒന്നര കിലോ കഞ്ചാവുമായി വടക്കനാടു ജോണി എന്നറിയപ്പെടുന്ന ബത്തേരി വടക്കനാട്ട് സ്വദേശി ആരംപുളിക്കല്‍ വര്‍ക്കിയുടെ മകന് ജോണി എ.വി (50)യെ അറസ്റ്റു ചെയ്തു.
കേരളത്തിലേക്ക് ആന്ധ്രയില്‍ നിന്നും കഞ്ചാവെത്തിക്കുന്നതില്‍ പ്രധാനിയാണ് ജോണി. നിരവധി വര്‍ഷങ്ങളായി പോലീസും എക്സൈസും തിരച്ചില്‍ തുടരുകയായിരുന്നു. വര്‍ഷങ്ങളായി പിടികൊടുക്കാതെ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു വടക്കന്‍ ജില്ലകളില്‍ മൊത്തമായി വില്പന നടത്തുന്നയാളാണ്.

ട്രെയിന്‍ മാര്‍ഗം തമിഴ്നാടിലെത്തിച്ച് സ്ത്രീകളടക്കമുള്ളവരെ ഉപയോഗിച്ച് കേരളത്തിലേക്ക് വിവിധ വഴികളിലൂടെ കഞ്ചാവെത്തിക്കുന്നതാണ് ഇയാളുടെ രീതി. ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ കെ.രമേഷ്, മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സജീവന് തരിപ്പ, അനില്‍കുമാര്‍, സി ഇ ഒ മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, സി സുരേഷ്, അരുണ്‍ പ്രസാദ് ഡ്രൈവര്‍ സുഭാഷ് എന്നിവരും ചേര്‍ന്നാണ് ജോണിയെ പിടികൂടിയത്.

