ആര്‍എസ്‌എസുകാര്‍ മര്‍ദിച്ച ഭക്തയും ജാഥയെ സ്വീകരിക്കാനെത്തി

തൃശൂര്‍. പേരക്കുട്ടിക്ക് ചോറുകൊടുക്കാന്‍ ശബരിമലയിലെത്തിയതിന് ആര്‍എസ്‌എസ്–സംഘപരിവാറുകാരുടെ കൊടിയ മര്‍ദനത്തിനിരയായ തിരൂര്‍ വടക്കൂട്ട് രവിയുടെ ഭാര്യ ലളിതയും കുടുംബവും സിപിഐ എം വടക്കാഞ്ചേരി നിയോജകമണ്ഡലം ജാഥയെ സ്വീകരിക്കാനെത്തിയത് ആവേശകരമായ അനുഭവമായി.
തിരൂരിലെ സ്വീകരണശേഷം, തന്റെ വീടിനുമുന്നിലൂടെ കടന്നുപോകുമ്പോഴാണ് അവശത സഹിച്ച് ലളിതയും കുടുംബവും ജാഥയെ കാത്തുനിന്ന് സ്വീകരിച്ചത്. ജാഥാ ക്യാപ്റ്റന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളിയോട് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. മര്‍ദനം ഏറ്റ തന്റെയും കുടുംബത്തിന്റെയും ശാരീരിക വിഷമതകള്‍ വിവരിച്ചുകൊണ്ട് ഇനിയൊരു സ്ത്രീക്കും ഇങ്ങനെയൊരു ഗതികേട് ഉണ്ടാകരുതെന്ന പ്രാര്‍ഥനയാണ് തനിക്കുള്ളതെന്ന് ലളിത പറഞ്ഞു.

ആര്‍എസ്‌എസ്–സംഘപരിവാറിന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഇരയാക്കി മാറ്റുകയായിരുന്നു തന്നെയെന്ന് പറഞ്ഞ ലളിത, ശബരിമല വിഷയത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കാന്‍ കാല്‍നടയായി സഞ്ചരിക്കുന്ന ജാഥാംഗങ്ങളെ തന്റെ പിന്തുണ അറിയിക്കുകയും ചെയ്തു.

