കോഴിക്കോട് സി.ആര്‍.സിയ്ക്ക് 19 കോടി രൂപ നല്‍കും – മന്ത്രി ഗെഹ്ലോട്ട്

കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെകീഴില്‍ കോഴിക്കോട്ട് ആരംഭിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കേന്ദ്രമായ കോംപോസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസി (സി.ആര്‍.സി.)ന്റെ കെട്ടിടം പണിയാന്‍ 19 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്രസാമൂഹികനീതി മന്ത്രി താവര്‍ ചന്ദ് ഗെഹ്ലോട്ട് പറഞ്ഞു.
ജില്ലയിലെ നാലായിരത്തിലധികം വരുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായോപകരണ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പാര്‍ലമെന്റ് കാലാവധിയില്‍തന്നെ ഈ തുക പാസാവുമെന്നും അദ്ദേഹം പറഞ്ഞു.എം.കെ. രാഘവന്‍ എം.പി. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.എം.കെ. മുനീര്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, കളക്ടര്‍ എന്‍. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, റോഷന്‍ ബിജ്‌ലി, അവനീഷ് കെ അവസ്തി, ലോവ് വര്‍മ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നാരായണന്‍, ഹിമാന്‍ഷു ദാസ് എന്നിവര്‍ പ്രസംഗിച്ചു. ചേവായൂര്‍ ചര്മരോഗാസ്പത്രിയില് ആരംഭിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി രാവിലെ നിര്‍വഹിച്ചു.
