കടയിൽ നിന്നും 5,000 രൂപ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: നഗരത്തിലെ പുതിയ സ്റ്റാന്റിനു സമീപം കെന്ന ഗാർമെന്റ്സിസിലെ ഡ്രോയറിൽ നിന്നും 5,000 രൂപ മോഷ്ടിച്ച കേസിൽ കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ കിഴക്കെ പുരയിൽ വിഷ്ണുവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ കണ്ണൂർ എസ്.എൻ. കോളേജിനു സമീപമാണ് താമസം.
സമീപത്തെ കടയിലെ സി.സി.ടി.വി.ക്യാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞതിനെ തുടർന്ന് കൊയിലാണ്ടി എസ്.ഐ.സജു എബ്രഹാം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റെ് ചെയ്തു.

