ശബരിമല സ്ത്രീ പ്രവേശനം; റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി

ദില്ലി: ശബരിമല സ്ത്രി പ്രവേശനവിഷയത്തില്‍ ഇന്ന് നിര്‍ണായക ദിനം. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 49 പുന: പരിശോധനാ ഹര്‍ജികളും 4 റിട്ട് ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കുന്നുണ്ട്.
ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്കാണ് പുന: പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരാണ് സുപ്രീംകോടതി വിധിയെന്നാണ് പുന: പരിശോധന ഹര്‍ജികളിലെ പ്രധാനവാദം. വെള്ളിയാഴ്ച മണ്ഡലകാല തീര്‍ത്ഥാടനത്തിനായി നട തുറക്കാനിരിക്കെ സുപ്രീംകോടതി വിധി നിര്‍ണായകമാകും.

