നോട്ട് നിരോധന വാര്‍ഷികം: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു

താനൂര്‍: നോട്ട് നിരോധനത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് ബാഷ്പാഞ്ജലിയര്‍പ്പിച്ച് ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് പ്രതിഷേധ തെരുവ് നാടകം അവതരിപ്പിച്ചു. സാമ്ബത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച നവംബര്‍ 8ന്റെ രണ്ടാം വാര്‍ഷികത്തില്‍ താനൂരില്‍ വച്ചായിരുന്നു പ്രതിഷേധ നാടകം അരങ്ങേറിയത്.
ബ്ലോക്ക് സെക്രട്ടറി കെ വി എ കാദര്‍, പ്രസിഡന്റ് മനുവിശ്വനാഥ്, അംജത്ത്, ഷിഹാബ് അമന്‍, ഫുഹാദ് മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി അജയകുമാര്‍, പി ടി അക്ബര്‍, പി പ്രകാശന്‍, പി കുമാരന്‍, എ പി നൗഷാദ്, ഫാത്തിമ, ഷിബു, വിപീഷ്, ഷാഹുല്‍, പിടി ഷഫീഖ്, ബാബു എന്നിവരാണ് പ്രതിഷേധ നാടകം അവതരിപ്പിച്ചത്.

