നെയ്യാറ്റിന്‍കര കൊലപാതകം: ഹരികുമാറിനെതിരായ അന്വേഷണച്ചുമതല ക്രെെംബ്രാഞ്ച് എസ് പിക്ക്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കൊലപാതക്കേസില്‍, ഡിവെെഎസ്പി ഹരികുമാറിനെതിരായ അന്വേഷണച്ചുമതല ക്രെെംബ്രാഞ്ച് എസ് പി, കെ എം ആന്റണിക്ക് നല്കി ഉത്തരവായി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ബി.ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഉൗര്‍ജ്ജിതമാക്കി. മരിച്ച സനലിനെ ആശുപത്രിയില്എത്തിക്കുന്നതില് വീഴ്ച്ച വരുത്തിയ പൊലീസുകാരനെ സസ്പന്റ് ചെയ്യും. തിരുവനന്തപുരം റൂറല്‍ എസ് പി ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സനല്‍കുമാര്‍ എന്ന യുവാവ് വാഹനമിടിച്ച് മരിച്ചത്. ഡിവെെഎസ്പി ബി.ഹരികുമാറുമായി വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ വാഹനമിടിച്ച് മരിക്കുകയായിരുന്നു .

വാക്ക് തര്‍ക്കത്തിനിടെ സനലിനെ ഹരികുമാറ് പിടിച്ച് തള്ളുകയായിരുന്നു. തുടര്‍ന്ന് വാഹനമിടിച്ച് മരിക്കുകയായിരുന്നുവെന്നാണ് കേസ്. നെയ്യാറ്റിന്‍ക്കര ഡിവെെഎസ്പി യാണ് ഹരികുമാര്‍. സനല്‍കുമാറിനെ മനപ്പൂര്‍വ്വം തള്ളിയിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

